‘പ്രത്യേകതരം പുരോഗമനം’ എന്ന തലക്കെട്ടോടെയാണ് ഫാത്തിമ തെഹ്ലിയയുടെ വീഡിയോ ജസ്ല പങ്കുവെച്ചിരിക്കുന്നത്. എംഇഎസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തിൽ കൈരളി ചാനലിലെ ഒരു അഭിമുഖ പരിപാടിയ്ക്കിടെ എംഇഎസ് കോളേജിലേക്കുള്ള അഡ്മിഷന്റെ മാനദണ്ഡമെന്താണെന്ന ഫാത്തിമയുടെ ചോദ്യവും അതിന് ഫസൽ ഗഫൂർ നൽകുന്ന മറുപടിയുമാണ് മോഡേൺ വസ്ത്രം ധരിച്ചുള്ള തെഹ്ലിയയുടെ വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്.
Also Read :
“ഇങ്ങനത്തെ കഥാപാത്രങ്ങളാണ് വിചിത്ര കഥാപത്രങ്ങൾ, നല്ല മേക്കപ്പൊക്കെ ഇട്ട്, മോഡേണ്‍ വസ്ത്രം ധരിച്ച്, മുഖം കാണിച്ച് പൊതു വേദികളില്‍ വരുന്ന, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഇവർ, എന്നിട്ടാണ് മറ്റുള്ളവരുടെ മുഖം മറക്കാൻ വേണ്ടി വാദിക്കുന്നത്. ഇത് ഹിപ്പോക്രസിയാണ്, കാപട്യം തന്നെയാണ്” എന്നാണ് ഫസൽ ഗഫൂര്‍ വീഡിയോയില്‍ പറയുന്നത്. ഇതിനൊപ്പമാണ് മോഡേൺ വസ്ത്രം ധരിച്ചുള്ള തെഹ്ലിയയുടെ വീഡിയോയും ചേർത്തിരിക്കുന്നത്.
” ‘ലിംഗസ്വത്വം’ എന്നത് ജൈവികമാണ്. ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്. ‘ലിംഗസ്വത്വം’ എന്നത് നിങ്ങളെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്നതാണ്. ഒരു പക്ഷേ ജനിക്കുന്ന സമയത്തെ ലൈംഗികതയിൽ നിന്നും വിഭിന്നമായ സ്വത്വമാകും നിങ്ങളിൽ രൂപപ്പെടുന്നത്. അതിനെ ഉൾക്കൊള്ളുക എന്നതാണ് ജനാധിപത്യം.
വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് ‘ജെന്റർ ന്യൂട്രൽ’എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാർഗമായിട്ടാണ്. പരമ്പരാഗതമായി നിർവചിച്ചിട്ടുളള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുൻവിധികളോ ഇല്ലാതെ ഏവർക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജന്റർ ന്യൂട്രാൽ കൊണ്ട് അർത്ഥമാക്കുന്നത്. അങ്ങനെയെങ്കിൽ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാൻ ചോദ്യം ചെയ്യുന്നത്” എന്നായിരുന്നു ഫാത്തിമ തെഹ്ലിയ പറഞ്ഞിരുന്നത്.
Also Read :
ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ സ്ക്കൂളുകളിൽ പഠിക്കുന്നുണ്ട്. പുതിയ പരിഷ്ക്കരണങ്ങളിൽ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോയെന്നും തെഹ്ലിയ പറഞ്ഞിരുന്നു. ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സർക്കാർ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിതെന്നും അവർ പറഞ്ഞിരുന്നു ഈ സാഹചര്യത്തിലാണ് ജസ്ലയുടെ വിമർശനം.