തൊടുപുഴ
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരത്തിന് ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫ് കെ ടി രാജീവ് അർഹനായി. ആയുർവേദ ശാസ്ത്രത്തിന്റെ തനിമയും ശാസ്ത്രീയതയും പ്രയോജനവും ജനങ്ങളിൽ എത്തിക്കുന്ന തരത്തിലും ആയുർവേദ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ചും പത്ര– ദൃശ്യ–- ശ്രവ്യ മാധ്യമങ്ങളിലൂടെ ഇടുക്കിയിൽനിന്നുമുള്ള വാർത്തകൾക്കും ഫീച്ചറുകൾക്കും ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയതാണ് പ്രശസ്തിപത്രവും 5001 രൂപ ക്യാഷ് അവാർഡും അടങ്ങുന്ന പുരസ്കാരം.
പത്തൊമ്പതിന് തൊടുപുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പുരസ്കാരം സമ്മാനിക്കും. രാജാക്കാട് കൂട്ടാർ സ്വദേശി എസ് തങ്കപ്പൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകനാണ് കെ ടി രാജീവ്. എ ആർ സിന്ധുവാണ് ഭാര്യ.