ന്യൂഡൽഹി
പെഗാസസ് ചാരപ്പണി അന്വേഷിക്കാൻ പശ്ചിമബംഗാൾ സർക്കാർ രൂപീകരിച്ച ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം സ്റ്റേ ചെയ്ത് സുപ്രീംകോടതി.
സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി ലോക്കുർ അധ്യക്ഷനായ സമിതിയുടെ പ്രവർത്തനമാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച സ്വതന്ത്ര സമിതി വിഷയം പരിശോധിക്കുന്നതിനാൽ മറ്റൊരു സമിതിയിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജിയിലാണ് സ്റ്റേ.