പെരിന്തല്‍മണ്ണ> 1,14,60,000 രൂപയുടെ കുഴൽപ്പണം പെരിന്തൽമണ്ണ പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളുടെ രഹസ്യ അറകളില്‍ കടത്തിക്കൊണ്ടുവന്ന പണമാണ് വാഹനപരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ജില്ലാ അതിർത്തിയായ തൂത പാലത്തിനടുത്ത് പിടികൂടിയത്. തൂത വാഴേങ്കട സ്വദേശികളായ ദില്‍ഷാദ് മന്‍ഹര്‍ (31), റിയാസ് (30) എന്നിവരില്‍നിന്നാണ് എസ്ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പണം പിടിച്ചെടുത്തത്.
പിടികൂടിയ പണം മേല്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കി. എസ്ഐ സി കെ നിഷാദ്, ദിനേശന്, അനീഷ്, വിപിന്‍ ചന്ദ്രന്, പ്രമോദ്, പ്രഭുല്‍, അഷ്റഫ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായി.