തിരുനെൽവേലി > തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്കൂളിലെ ശുചിമുറി ഭിത്തി തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെല്ലായി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുനെൽവേലിയിലെ ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച രാവിലെ 10.50 ഓടു കൂടിയായിരുന്നു സംഭവം. രാവിലെയുള്ള ഇടവേളയിൽ ശുചിമുറിയിലേക്ക് കുട്ടികൾ എത്തുന്ന സമയത്ത് ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു.
അൻപഴകൻ (14), വിശ്വരഞ്ജൻ (13), സുധീഷ് (11) എന്നിവരാണ് മരിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച 100 വർഷത്തിലേറെ പഴക്കമുള്ളതാണ് ഷാഫ്റ്റർ ഹയർ സെക്കൻഡറി സർക്കാർ‐എയ്ഡഡ് സ്കൂൾ. കനത്ത മഴയിൽ ഭിത്തികൾ നനഞ്ഞിരുന്നതാകാം അപകടകാരണമെന്നാണ് സൂചന.