ഇ ശ്രീധരനെപ്പോലെ സർവ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തിൽ വിരളമായിരിക്കും. എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കിൽ ഞങ്ങൾ തോൽപ്പിച്ചു. തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്കാരത്തിന്റെ രാഷ്ട്രീയമാണെന്നും ശിവശങ്കർ പറയുന്നു.
Also Read :
“ഞങ്ങൾക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകർക്കുമ്പോൾ അതിനെതിരെ പോരാടുവാൻ ഞങ്ങൾക്ക് ഒരു ആചാര്യനെ, ഗുരുവിനെ വേണം.. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാർത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തിൽ.
വഴിയറിയാതുഴലുന്ന പാർത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായുയി യുധിഷ്ഠിരന് ധാർമിക പിൻബലമായി. അങ്ങ് വേണം. അധർമ്മത്തിനെതിരായ യുദ്ധത്തിൽ പിതാമഹനും, ഗുരുവിനുമെതിരെയാണെകിൽ പോലും, ബന്ധുക്കൾക്കും, അനുജ്ഞമാർക്കുമെതിരാണെങ്കിൽ കൂടി, ഒരു കാലാൾപടയായി ഞങ്ങൾ ഇവിടെയുണ്ട്.. ജയിക്കുംവരെ.. അല്ലെങ്കിൽ മരിച്ചുവീഴുംവരെ.. അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്.. തിരിച്ചു വരൂ ശ്രീധരൻ സർ. ഞങ്ങൾക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരൂ.” ശിവശങ്കർ പറയുന്നു.
Also Read :
ഇന്നലെയായിരുന്നു താൻ സജീവ രാഷ്ട്രീയം വിടുകയാണെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയത്. തീരുമാനത്തിന് രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ രാഷ്ട്രീയത്തിൽ ചേർന്ന സമയത്ത് ബിജെപിയ്ക്ക് നല്ല കാലമായിരുന്നു. പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും ശ്രീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചുവരാൻ ആവശ്യപ്പെട്ട് പിആർ ശിവശങ്കർ രംഗത്തെത്തിയത്.