തിരുവനന്തപുരം > മെഡിക്കല്‍ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന് നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് വന്ന പരാമര്‍ശം തെറ്റിദ്ധാരണാ ജനകമാണെന്ന് ഓഫീസ് അറിയിച്ചു.
അസോസിയേഷന്റെ ചില അംഗങ്ങള്‍ നിവേദനം നല്കാന് വരുന്നു എന്നറിയിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ആരോഗ്യ മന്ത്രിയുമായി സംസാരിച്ച് സമരം അവസാനിപ്പിക്കണം എന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അവരെ അറിയിച്ചത്. സംഘടന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി എന്ന ചില മാധ്യമങ്ങളിലെ വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.