മാനന്തവാടി: വയനാട്ടിൽ പ്രദേശവാസികൾക്ക് നേരെ കത്തിയെടുത്ത് കടുവയെ പിടിക്കാനെത്തിയ ഉദ്യോഗസ്ഥൻ. വയനാട് പുതിയേടത്ത് കടുവയെ പിടികൂടാനെത്തിയവരും നാട്ടുകാരും തമ്മിലുള്ളസംഘർഷത്തിനിടെയാണ് ഉദ്യോഗസ്ഥൻ അരയിൽ തിരുകിയ കത്തി എടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടു. തിരച്ചിൽ സംഘത്തിലുള്ള ആളാണ് ഈ ഉദ്യോഗസ്ഥൻ എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്നലെ രാത്രി ഒരുമണിയോടെ പുതിയേടം പ്രദേശത്ത് കടുവ ഇങ്ങിയത് ഒരു കുടുംബം കണ്ടിരുന്നു. അവർ കൗൺസിലർ വിപിൻ വേണു ഗോപാലിനെ വിളിച്ച് അറിയിക്കുകയും തുടർന്ന്വനംവകുപ്പ് അവിടെ എത്തുകയും ചെയ്തു. എന്നാൽ കാര്യക്ഷമമായി അവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും കൈയിൽ തിരച്ചിൽ നടത്താൻആവശ്യമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നുംനാട്ടുകാർ പറയുന്നു. ഇതിന്റെ പേരിലായിരുന്നു രാവിലെ പ്രദേശത്ത് ഉദ്യോഗസ്ഥരുമായി സംഘർഷമുണ്ടായത്.
വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് കാര്യം ഉന്നയിച്ച് പ്രദേശവാസികളും ഉദ്യോഗസ്ഥരും തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥൻ കത്തി ഊരാൻ ശ്രമിച്ചത്.കൂടെ ഉണ്ടായിരുന്ന മറ്റൊരാൾ ഇത് തടയുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇന്നലെ രാത്രി കടുവയെ കണ്ടകാര്യംവനപാലകരെ അറിയിച്ചപ്പോൾ അവർ എത്തിയത് കൈയിൽ യാതൊരു സംവിധാനവും ഇല്ലാതെയായിരുന്നു. എന്നാൽ പട്ടാപ്പകൽ ജനങ്ങളോട് ഇടപെടുന്നതിനിടയിൽ കത്തി ഊരി വീശുന്നതിനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന്കൗൺസിലർ വിപിൻ വേണുഗോപാൽ ചോദിച്ചു.
കഴിഞ്ഞ 19 ദിവസമായിട്ട് ഉദ്യോഗസ്ഥരോടൊപ്പംപൂർണ്ണമായും സഹകരിച്ചുതന്നെയാണ് നാട്ടുകാർ നിന്നത്. എന്നാൽ ഒരു ഉദ്യോഗസ്ഥനോട് ഒച്ചവെച്ച് സംസാരിച്ചു എന്നതിന്റെ പേരിലാണ് സംഘത്തിലെ മുഴുവൻ അംഗങ്ങളും എല്ലാവരേയും കൈയേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായതെന്ന് വിപിൻ വേണുഗോപാൽ പറഞ്ഞു.
Content Highlights: Locals protest against Forest officer – Officer taken knife against locals