അഡ്ലെയ്ഡ് ഓവൽ
ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആഷസ് രണ്ടാം ടെസ്റ്റിൽ ഇറങ്ങിയില്ല. കോവിഡ് രോഗിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് കമ്മിൻസ് നിരീക്ഷണത്തിൽപ്പോയി. മുൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് രണ്ടാം ടെസ്റ്റിൽ ഓസീസ് ടീമിനെ നയിച്ചത്. കമ്മിൻസിന് പകരം മിച്ചെൽ നാസെർ അരങ്ങേറി.
ഏഴു ദിവസത്തിനുശേഷം കമ്മിൻസിന് കളിക്കാനാകും. 26ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ കളിക്കും.
പന്ത് ചുരുണ്ടൽ വിവാദത്തിനുശേഷം ആദ്യമായാണ് സ്മിത്ത് ക്യാപ്റ്റനാകുന്നത്. 2018ലാണ് ക്യാപ്റ്റൻസ്ഥാനം നഷ്ടമായത്. ഒരുവർഷം വിലക്കുംകിട്ടി.















