ലണ്ടൻ
കോവിഡ് വ്യാപനത്തെത്തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരങ്ങൾ റദ്ദാക്കി. നാളെ നടക്കേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡ്–-ബ്രൈറ്റൺ, ലെസ്റ്റർ സിറ്റി–-ടോട്ടനം ഹോട്സ്പർ പോരാട്ടങ്ങളാണ് നിർത്തിവച്ചത്. ഇവ പിന്നീട് നടത്തും. ഇടവേളയ്ക്കുശേഷം ലീഗിൽ വൈറസ് ബാധ ഭീഷണിയാവുകയാണ്. മിക്ക ടീമിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് കളി ഇതുവരെ റദ്ദ് ചെയ്തു.















