ബംബൊലിം
ഐഎസ്എൽ ഫുട്ബോളിനെ ത്രസിപ്പിച്ച കളിയിൽ എടികെ മോഹൻബഗാനും ബംഗളൂരു എഫ്സിയും സമനിലയിൽ പിരിഞ്ഞു (3–-3). ലീഡ്നില മാറിമറഞ്ഞ കളിയിൽ സുഭാശിഷ് ബോസ്, ഹ്യൂഗോ ബൗമസ്, റോയ് കൃഷ്ണ എന്നിവർ എടികെയ്ക്കായി ലക്ഷ്യം കണ്ടു. ക്ലെയ്റ്റൺ സിൽവ, ഡാനിഷ് ഫറൂഖ് പ്രിൻസ് ഇബാറ എന്നിവരാണ് ബംഗളൂരുവിനായി വലകണ്ടത്.















