മലപ്പുറം: സിൽവർ ലൈൻ പദ്ധതി നാടിന് ഗുണകരമല്ലെന്നും കെ-റെയിൽ മികച്ച പദ്ധതിയായിരുന്നുവെങ്കിൽ കൂടെ നിൽക്കുമായിരുന്നുവെന്നും ഇ.ശ്രീധരൻ. പദ്ധതിയുടെ ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്. പദ്ധതിയിൽ തന്നെ ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകിയെന്നും ഇ.ശ്രീധരൻ ആരോപിച്ചു.
നിശ്ചിത കാലയളവിൽ ഈ പദ്ധതി ഒരിക്കലും പൂർത്തിയാക്കാനാവില്ല. പദ്ധതിയിൽ പുനരാസൂത്രണം വേണമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി. സിൽവർ ലൈൻ പൂർണമായും പരിസ്ഥിതിക്ക് എതിരാണ്. പാരിസ്ഥിതിക – സാങ്കേതിക പഠനം പോലും നടത്തിയിട്ടില്ല. കേരളത്തിന് കുറുകെ ചൈന വൻമതിൽ പോലെയുള്ള നിർമിതിയായി ഇത് മാറുമെന്നും കേരളത്തെ രണ്ടായി വിഭജിക്കുമെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.
Content Highlights: Silver Line Project will not benefit Krala says Metroman ESreedharan