“തെരഞ്ഞെടുപ്പിൽ തോറ്റയുടനെ നിരാശയുണ്ടായിരുന്നു. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഒരു നിരാശയുമില്ല. ഒരാൾ എംഎൽഎ ആയി വന്നതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. അധികാരം കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ല, ഒരു എംഎൽഎയെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് വലിയ നിരാശയില്ല ഇപ്പോൾ. സജീവമായിട്ട് ഇനി ഉണ്ടാകില്ല. ആ കാലം കഴിഞ്ഞു. സജീവമായി പ്രവർത്തിക്കാനുള്ള മോഹമില്ല. പലർക്കും അറിയില്ല, എന്റെ വയസ് 90 ആയി. തൊണ്ണൂറാം വയസിൽ രാഷ്ട്രീയത്തിലേക്ക് കടന്ന് ചെല്ലുന്നത് അപകടമായ സ്ഥിതിയാണ്.
Also Read :
“ഞാൻ രാഷ്ട്രീയത്തിൽ ചേർന്നപ്പോളും രാഷ്ട്രീയക്കാരനായിട്ടല്ല ചേർന്നത്. ബ്യൂറോക്രാറ്റായിട്ട് തന്നെയാണ് ചേർന്നത്.” എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീധരൻ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ വ്യക്തിയായിരുന്നു . പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. എന്നാൽ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന് പിന്നിൽ രണ്ടാമതെത്താനേ അദ്ദേഹത്തിന് കഴിഞ്ഞുള്ള. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ, എംഎൽഎ ഓഫീസിന് സ്ഥലം കണ്ടെത്തിയെന്ന ശ്രീധരന്റെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു.