ഡിസംബർ 25ന് മുൻപ് തന്നെ നക്ഷത്രങ്ങൾ വീടുകൾക്ക് മുന്നിൽ തെളിയും. പിന്നാലെ വർണവെളിച്ചം കൊണ്ടലങ്കരിച്ച ക്രിസ്മസ്ട്രീകളും തയ്യാറാകും.
മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയകളും സജീവമാകാതിരുന്ന കാലത്ത് ക്രിസ്മസ് കാർഡുകൾ അയക്കുന്നത് പതിവായിരുന്നു. കാലം മാറിയതോടെ ആശംസകൾ അയക്കാൻ സമൂഹമാധ്യമങ്ങളെ ആശ്രയിക്കുകയാണ് എല്ലാവരും. പ്രിയപ്പെട്ടവർക്കായി സന്ദേശങ്ങൾ തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായ സന്ദേശം ‘ക്രിസ്മസ് ആശംസകൾ’ എന്നതാണെങ്കിലും വ്യത്യസ്തമായ നിരവധി സന്ദേശങ്ങൾ ലഭ്യമാണ്.
ക്രിസ്മസിന് പിന്നാലെ ലോകം പുതിയ വർഷത്തിലേക്ക് കടക്കുന്നതിനാൽ ക്രിസ്മസ് പുതുവത്സരാശംസകൾ എന്ന സന്ദേശമാണ് ഏറ്റം ജനപ്രിയം.
മികച്ച ക്രിസ്മസ് സന്ദേശങ്ങൾ
സന്തോഷം പകരുന്ന ദിവസങ്ങൾക്കൊപ്പം പുതുവത്സരാശംസകളും നേരുന്നു.
ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്ന ക്രിസ്മസ് ആഘോഷം ഉണ്ടാകട്ടെ.
സന്തോഷകരമായ ഈ നിമിഷങ്ങളിൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ.
ക്രിസ്മസിന്റെ സന്തോഷവും സമാധാനവും പുതുവർഷത്തിൽ നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ.
നിങ്ങളുടെ ലോകം ഊഷ്മളതയും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ.
നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നു.
നിങ്ങൾക്കുംകുടുംബത്തിനും ക്രിസ്മസ് ആശംസകൾ.
സ്നേഹവും സമാധാനവും നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ ആശംസിക്കുന്നു.
നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകുന്ന പുതുവത്സരവും ക്രിസ്മസും ആശംസിക്കുന്നു.
അടുത്ത സുഹൃത്തുക്കൾക്ക് ക്രിസ്മസ് സന്ദേശം അയക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പരമുള്ള ബന്ധവും സ്നേഹവും വ്യക്തമാക്കുന്ന തരത്തിലാകണം സുഹൃത്തുക്കൾക്ക് സന്ദേശമയക്കാൻ. സുഹൃത്തുക്കൾക്ക് അയക്കാൻ സാധിക്കുന്ന ചില സന്ദേശങ്ങൾ
ഈ ക്രിസ്മസ് നിങ്ങൾക്ക് ധാരാളം അനുഗ്രഹങ്ങൾ ചൊരിയുന്നതാകട്ടെ.
ക്രിസ്മസ് വളരെയധികം സന്തോഷവും അതിലുപരി സ്നേഹവും നൽകുന്നതാകട്ടെ.
നിന്നെ സുഹൃത്തായി ലഭിച്ചതിൽ ഈ ക്രിസ്മസ് നാളുകളിൽ ഞാൻ അഭിമാനിക്കുന്നു.
നിൻ്റെ സൗഹൃദവും സ്നേഹവുമാണ് എനിക്ക് ലഭിച്ച ഏറ്റവും നല്ല ക്രിസ്മസ് സമ്മാനം.
ഈ ക്രിസ്മസ് അവധിക്കാലം നിങ്ങൾക്ക് സമാധാനവും സന്തോഷവും നൽകുന്നതാകട്ടെ.
നിനക്കും കുടുംബത്തിൻ്റെ എൻ്റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് – പുതുവത്സരാശംസകൾ.
മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും ക്രിസ്മസ് സന്ദേശം അയക്കുമ്പോൾ സ്നേഹവും അതിനൊപ്പം ബഹുമാനവും നിറഞ്ഞതായിരിക്കണം. അവരുടെ സന്തോഷവും കരുതലും വ്യക്തമാക്കുന്നതാണ് ഓരോ സന്ദേശങ്ങളും.
ഈ ക്രിസ്മസ് ദിനങ്ങളിൽ നിങ്ങളുടെ സ്നേഹവും സാമിപ്യവും ഞാൻ ആഗ്രഹിക്കുന്നു.
സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ദിനങ്ങൾ ആശംസിക്കുന്നു.
ഈ ക്രിസ്മസ് ദിവസത്തിൽ നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് ഞാൻ ഓർക്കുന്നു.
ക്രിസ്മസ് നൽകുന്ന സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു.
കുടുംബത്തിൽ കൂടുതൽ സന്തോഷം നിറയാൻ ഈ ക്രിസ്മസ് കാരണമാകട്ടെ.
അധ്യാപകർക്കുള്ള ക്രിസ്മസ് സന്ദേശങ്ങൾ
ഈ അവധിക്കാലം ആശ്ചര്യങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരിക്കട്ടെ.
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഈ ക്രിസ്തുമസ് ആശംസകൾ.
നിങ്ങൾക്കും കുടുംബത്തിനും ക്രിസ്മസ് ആശംസകളും പുതുവത്സരാശംസകളും.
സന്തോഷത്തിനൊപ്പം ആഹ്ലാദകരമായ ഒരു ക്രിസ്മസും പുതുവത്സരവും നേരുന്നു.
ക്രിസ്മസിൻ്റെ ഈ അവധിക്കാലത്തും വരുന്ന വർഷം മുഴുവനും നിങ്ങൾക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു.
മുതിർന്നവരെ പോലെ കുട്ടികൾക്കും സന്തോഷം പകരുന്നതാണ് ക്രിസ്മസ്. വിദേശ രാജ്യങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നത്. പുതുവർഷത്തിലേക്ക് കടക്കും മുൻപുള്ള ആഘോഷം കൂടിയായതിനാൽ ക്രിസ്മസിന് മുന്തിയ പരിഗണനയാണ് വിദേശികൾ നൽകുന്നത്.