Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അന്തരിച്ച സൈനികൻ എ പ്രദീപിന്റെ ഭാര്യയ്‌ക്ക്‌ ജോലി; ധനസഹായം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

by News Desk
December 15, 2021
in KERALA
0
അന്തരിച്ച-സൈനികൻ-എ-പ്രദീപിന്റെ-ഭാര്യയ്‌ക്ക്‌-ജോലി;-ധനസഹായം:-മന്ത്രിസഭാ-യോഗ-തീരുമാനങ്ങൾ
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > തമിഴ്നാട്ടിൽ കുനൂരില്വെച്ചുണ്ടായ ഇന്ത്യന് വ്യോമസേനാ ഹെലികോപ്റ്റര് അപകടത്തില് അന്തരിച്ച ജൂനിയര് വാറണ്ട് ഓഫീസര് എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി നൽകാൻ മന്ത്രി സഭായോഗ തീരുമാനം. വിദ്യാഭ്യാസ യോഗ്യത പരിഗണിച്ച് തൃശ്ശൂര് ജില്ലയിലെ ഏതെങ്കിലും സര്ക്കാര് വകുപ്പില് ക്ലാസ്-3 തസ്തികയില് നിമയനം നല്കും. ഇതിനായി സൈനിക ക്ഷേമ വകുപ്പിന് നിര്ദ്ദേശം നല്കും. യുദ്ധത്തിലോ, യുദ്ധ സമാനമായ സാഹചര്യത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്ക്ക് സംസ്ഥാന സര്ക്കാരില് ജോലി നല്കുന്നതിനുള്ള മാര്ഗനിര്ദ്ദേശ ഉത്തരവിലെ നടപടിക്രമങ്ങളില് ഇളവ് വരുത്തിയാണ് തീരുമാനം.

പ്രദീപിന്റെ അച്ഛന് രാധാകൃഷണന്റെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും മൂന്ന് ലക്ഷം രൂപയും കുടുംബത്തിന് മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമ നിധിയില് നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കും. മരണമടയുന്ന സൈനികരുടെ ആശ്രിതര്ക്ക് സൈനിക ക്ഷേമ നിധിയില് നിന്നും ധനസഹായം നല്കുന്നതിനുള്ള നിയമത്തില് ഇളവു വരുത്തിയാണ് ധനസഹായം നൽകുന്നത്.

മുദ്രവിലയും രജിസ്ട്രേഷന് ഫീസും ഇളവും

മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനായി ഉദ്ദേശിച്ചുള്ള പുനര്ഗേഹം പദ്ധതിയിലെ ഗുണഭോക്താക്കളുടെ പേരില് വീടും വസ്തുവും ഉള്പ്പെടെയോ അല്ലെങ്കില് വസ്തുവിന്റെ മാത്രമോ രജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവിലയും രജിസ്ട്രേഷന് ഫീസും ഇളവു ചെയ്തു നല്കാന് തീരുമാനിച്ചു.

ഉപയോഗാനുമതി നല്കും

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് തൊടുപുഴ വില്ലേജില് 17.50 ആര് (43.242 സെന്റ് ) സര്ക്കാര് പുറമ്പോക്ക് ഭൂമി സ്പോര്ട്ട് ആയുര്വേദ റിസര്ച്ച് സെല് യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില് നിലനിര്ത്തിക്കൊണ്ട് നിബന്ധനകളോടെ ഭാരതീയ ചികിത്സ വകുപ്പിന് ഭൂമി കൈമാറ്റ വ്യവസ്ഥകള്ക്കനുസൃതമായി ഉപയോഗാനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇളവ് നൽകും

കോവിഡ് 19 മൂലം മരണപ്പെട്ട റേഷൻ കട വ്യാപാരികളുടെ അനന്തരാവകാശികളെ റേഷന് കട ലൈസന്സിയായി നാമനിര്ദ്ദേശം ചെയ്യുന്നതിന് കേരള ടാര്ജെറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷന് (കണ്ട്രോള്) ഓര്ഡര് 2021 പ്രകാരം വിദ്യാഭ്യാസ യോഗ്യത സോള്വെന്സി തുക എന്നിവയില് ഇളവ് നല്കാന് തീരുമാനിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് പാസാകണമെന്നില്ലെന്നും സോള്വെന്സി തുക 10,000 രൂപയായും തീരുമാനിച്ചു.

ഉത്തരവില് നിബന്ധനകളോടെ ഭേദഗതി

വയനാട് ജില്ലയിലെ സുല്ത്താന് ബത്തേരി താലൂക്കില് സുല്ത്താന് ബത്തേരി വില്ലേജില് ഫെയര്ലാന്റ് കോളനിയിലെ കൈവശക്കാര്ക്ക് പട്ടയം അനുവദിച്ച ഉത്തരവില് നിബന്ധനകളോടെ ഭേദഗതി വരുത്താന് തീരുമാനിച്ചു. ഇതനുസരിച്ച് സര്ക്കാര് അംഗീകരിച്ച 197 പേരടങ്ങുന്ന ലിസ്റ്റില് വില്പന കരാര് വഴിയല്ലാതെ ഭൂമി കൈവശമുള്ളവര്ക്ക് പട്ടയം അനുവദിക്കാന് നടപടി ആരംഭിക്കും. വില്പനകരാറിലൂടെ ഭൂമി കൈവശപ്പെടുത്തിയവരുടെ വിഷയം ജില്ലാ കലക്ടറുടെ വിശദമായ റിപ്പോര്ട്ടിനു ശേഷം പിന്നീട് പരിഗണിക്കും.

1 ലക്ഷം രൂപയില് കൂടുതല് വാര്ഷിക വരുമാനമുള്ളവരുടെ കാര്യത്തില് കമ്പോള വില ഇടാക്കി മാത്രമെ ഭൂമി പതിച്ചു നല്കുകയുള്ളു. പതിവ് അപേക്ഷകളില് പട്ടയം അനുവദിക്കുന്നത് 1995 ലെ കേരള മുന്സിപ്പാലിറ്റി കോര്പറേഷന് ഭൂപതിവ് ചട്ടങ്ങള് പ്രകാരമുള്ള നടപടികള് പാലിച്ചായിരിക്കും.

സുക്ഷമ ജലവൈദ്യുത പദ്ധതി

കണ്ണൂര് ജില്ലയിലെ അയ്യന്കുന്ന് വില്ലേജിലെ വളപട്ടണം നദീതടത്തില് കണ്ടെത്തിയ 350 കിലോ വാട്ട് എഴാം കടവ് സുക്ഷമ ജലവൈദ്യുത പദ്ധതി നിബന്ധനകള്ക്ക് വിധേയമായി സുയിസെ എനര്ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുവദിക്കാന് തീരുമാനിച്ചു.

സംഭരണങ്ങളില് പൊതുമേഖലാ സ്ഥാപനങ്ങള്ക്ക് മുന്ഗണന

സംസ്ഥാന സര്ക്കാര് സ്ഥാപനങ്ങളിലെ സംഭരണങ്ങളില് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്ക്ക് മുന്ഗണന നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച് വില മുന്ഗണനയുടെയും വാങ്ങല് മുന്ഗണനയുടെയും കാര്യത്തില് എം എസ് എം ഇ പൊതുമേഖല സ്ഥാപനങ്ങള്ക്കു നല്കുന്ന 50 ശതമാനം ഓര്ഡറില് ഏറ്റവും കുറഞ്ഞത് പകുതിയെങ്കിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്ക്കായി മാറ്റിവെയ്ക്കും.

അതിന്റെ അടിസ്ഥാനത്തില് ആകെ സംഭരണത്തിന്റെ ഏറ്റവും കുറഞ്ഞത് 25 ശതമാനമെങ്കില് സംസ്ഥാന പൊതുമേഖലാ സ്ഥപാനങ്ങള്ക്കായി നീക്കിവയ്ക്കും. ഈ മുന്ഗണനകള് കേരളത്തില് നിര്മ്മിക്കുന്ന ഉല്പനങ്ങള്ക്ക് മാത്രമെ ബാധകമാവുകയുള്ളു. മാത്രമല്ല കേന്ദ്ര സര്ക്കാരില് രജിസ്റ്റര് ചെയ്തിട്ടുള്ള എം എസ് എം ഇ കള്ക്ക് മാത്രമെ ഈ വില മുന്ഗണനകളും വാങ്ങല് മുന്ഗണകളും ബാധകമാവുകയുള്ളു.

Previous Post

മുല്ലപ്പെരിയാർ: കേരളത്തിൻ്റെ ആവശ്യം തള്ളി സുപ്രീം കോടതി, രാഷ്ട്രീയം കോടതിയിൽ വേണ്ടെന്ന് മുന്നറിയിപ്പ്

Next Post

നല്ല ആരോഗ്യത്തിനായി ഒരല്പം കരുതൽ, പ്രതിരോധശക്തി മികച്ചതാക്കാൻ ശ്രദ്ധിക്കണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നല്ല-ആരോഗ്യത്തിനായി-ഒരല്പം-കരുതൽ,-പ്രതിരോധശക്തി-മികച്ചതാക്കാൻ-ശ്രദ്ധിക്കണം

നല്ല ആരോഗ്യത്തിനായി ഒരല്പം കരുതൽ, പ്രതിരോധശക്തി മികച്ചതാക്കാൻ ശ്രദ്ധിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.