പാർട്ടിയെ അനുസരിച്ച് നിൽക്കണമെന്നത് അവരുടെ അഭിപ്രായമാണ്. കൂടുതൽ പ്രതികരണങ്ങൾ പിന്നീട് നടത്തും. പാർട്ടിക്ക് നൽകിയ കത്തിൽ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അതിന് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് പാർട്ടി സമ്മേളനങ്ങളിൽ നിന്നും വിട്ടുനിന്നത്. സമ്മേളന വേദിയിലാണോ പാർട്ടി ഘടകത്തിലാണോ ഇത്തരം പരാമർശം നടത്തേണ്ടതെന്ന് പരിശോധിക്കണമെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷൻ തെളിവെടുപ്പിന് എത്തി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി കത്ത് നൽകിയത്. താൻ ജാതിയുടെ ആളാണെന്ന് സ്ഥാപിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. 85 മുതൽ ജാതി പറഞ്ഞാണ് സിപിഎം വോട്ട് നേടിയത്. ഒരു വിഭാഗം തൊഴിലാളികൾ തമിഴ്നാട്ടിലേക്ക് പോയതാണ് ഇത്തവണ വോട്ട് കുറയാൻ കാരണമായത്. താൻ മറ്റൊരു പാർട്ടിയിലേക്ക് പോകില്ലെന്നും എം എം മണിയുടെ വിമർശനങ്ങളോട് എസ് രാജേന്ദ്രൻ പറഞ്ഞു.
പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത എസ് രാജേന്ദ്രനെതിരെ സംഘടനപരമായ നടപടിയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം
എം എം മണി പറഞ്ഞത്. സിപിഎം മറയൂർ ഏരിയ സമ്മേളനത്തിൽ വെച്ചായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്.
“ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത എസ് രാജേന്ദ്രന് പാർട്ടിയിൽ തുരാൻ സാധിക്കില്ല. രാജേന്ദ്രന്റെ രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്തു ചെയ്യാനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് തവണ എംഎൽഎയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നതു മേടിച്ച് തുടർന്നാൽ മുന്നോട്ടു പോകാൻ കഴിയും. ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത എസ് രാജേന്ദ്രന് പാർട്ടിയിൽ തുരാൻ സാധിക്കില്ല. രാജേന്ദ്രന്റെ രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്തു ചെയ്യാനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് തവണ എംഎൽഎയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നതു മേടിച്ച് തുടർന്നാൽ മുന്നോട്ടു പോകാൻ കഴിയും” – എന്നും എം എം മണി പറഞ്ഞു.
“കുടിക്കുന്ന വെള്ളം മോശമാക്കിയത് പോലെയുള്ള പ്രവർത്തനമാണ് രാജേന്ദ്രൻ ചെയ്യുന്നതെ എം എം മണി പറഞ്ഞു. ഞാൻ ചെത്തുകാരൻ്റെയും രാജേന്ദ്രൻ തോട്ടം തൊഴിലാളിയുടെയും മകനാണ്. ഇപ്പോൾ ഈ സ്ഥാനത്ത് എത്തിച്ചത് സിപിഎം എന്ന മഹാപ്രസ്ഥാനമാണ്. എന്ന് ഒരുതവണ മന്ത്രിയാക്കുകയും ഇപ്പോൾ എം എൽ എയും ആക്കി. മന്ത്രിസ്ഥാനത്ത് ഇരുന്ന് നന്നായി പ്രവർത്തിച്ച മന്ത്രിമാരെല്ലാം മാറി നിൽക്കാൻ പാർട്ടി പറഞ്ഞു. പുതിയവര്‍ എത്തി. ആരെങ്കിലും എന്തെങ്കിലും പരാതി പറഞ്ഞോ? പാര്‍ട്ടിയോടു കൂറുവേണം. മൂന്ന് തവണ എം എൽ എയും ഒരു പ്രാവശ്യം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും അലങ്കരിച്ച രാജേന്ദ്രൻ വീണ്ടും മത്സരിച്ചാൽ പരാജയപ്പെടുമെന്ന് പാർട്ടിക്ക് വ്യക്തതയുണ്ടായിരുന്നതിനാലാണ് മാറ്റി നിർത്തിയത്. മത്സരിച്ച സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നതോടെ കമ്മീഷനെ വെച്ചു. റിപ്പോർട്ട് ലഭിച്ചാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും” – എന്നും എം എം മണി പറഞ്ഞിരുന്നു.