കൊച്ചി:കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉൽപാദന സംഘടനയുടെ ഹർജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.
വിലനിർണയം നടത്തേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വിധിച്ചു.
വില സംബന്ധിച്ചവിഷയത്തിൽ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നോട്ടീസ് അയക്കാനും ഹൈക്കോടതിഉത്തരവായി. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ വില കുറച്ച് ഉത്തരവിറക്കിയത്.
Content Highlights: Drinking water price fixed as Rs 13, Highcourt stays order