Also Read :
വിസിയെ നീക്കാൻ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് യുണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
നടന്നത് ശരിയായ നിയമനമാണെന്ന് വ്യക്തമാക്കി കണ്ണൂര്‍ വിസി. വിധി വന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാൻസലര്‍ക്ക് രാഷ്ട്രീയവും അറിയാം നിയമവും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. നിയമനം ഹൈക്കോടതിയും ഇപ്പോള്‍ ശരിവച്ചു. പഠിച്ചിട്ട് തന്നെയാകാം ഗവര്‍ണര്‍ നിയമനം നടത്തിയത്. മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നൽകിയത് സാധാരണ നടപടിയെന്നും വിസി വ്യക്തമാക്കി.
Also Read
:
അതേസമയം, വിഷയത്തിൽ ഹർജിക്കാര്‍ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. ഹര്‍ജി ഫയലിൽ പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
ഈ മാസം രണ്ടാം തീയതി നടന്ന വാദത്തിന് ശേഷമാണ് കേസിൽ വിധി പറയാൻ ഇന്നത്തേക്ക് മാറ്റിയത്. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.
Also Read :
രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ഉത്തരവിൽ ഒപ്പുവച്ചിരിക്കുന്നത് എന്നായിരുന്നു ഗവര്‍ണര്‍ വ്യക്തമാക്കി രംഗത്തുവന്നിരുന്നു. തുടർന്ന്, വിസി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മർദങ്ങള്‍ക്ക് വിധേയനായി ചാന്‍സിലർ സ്ഥാനത്ത് തുടരാനാവില്ലെന്നും കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.