Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ശബരിമല: പരമ്പരാഗതപാതയിൽ തുണയായി ഇഎംസി

by News Desk
December 15, 2021
in KERALA
0
ശബരിമല:-പരമ്പരാഗതപാതയിൽ-തുണയായി-ഇഎംസി
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

ശബരിമല> ശബരിമലയിലെത്തുന്ന തീർഥാടകർക്ക് വിപുലമായ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. നേരത്തേയുണ്ടായിരുന്ന ഓക്സിജൻ പാർലറുകളുടെ സ്ഥാനത്ത് ആധുനിക സംവിധാനത്തിലുള്ള എമർജൻസി മാനേജ്മന്റ് സെൻററുകളാണ് (ഇഎംസി) ഒരുക്കിയിരിക്കുന്നത്. മലകയറുമ്പോൾ തീർഥാടകർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് അടിയന്തിര ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുകയാണ് ഇഎംസി കളുടെ ലക്ഷ്യം.

ഇതരസംസ്ഥാനത്തുനിന്നെത്തുന്നവരുൾപ്പടെ നിരവധിപേരാണ് നിത്യേന ഇവിടങ്ങളിൽ ചികിത്സ തേടുന്നത്. പമ്പ മുതൽ സന്നിധാനംവരെ പരമ്പരാഗത പാതയിൽ നിലവിൽ ഏഴ് ഇഎംസികളാണ് പ്രവർത്തിക്കുന്നത്. ശബരി പാതയിൽ അഞ്ച് ഇഎംസികൾ വേറെയുമുണ്ട്. അടിയന്തര ആവശ്യത്തിന് പ്രത്യേക ഹോട്ട് ലൈൻ കണക്ഷനും ലഭ്യമാണ്.

ഇതിനു പുറമെ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി മെഡിക്കൽ യൂണിറ്റുകളും പ്രവർത്തനം തുടങ്ങി. ഒരു കാർഡിയോളോജിസ്റ്റ് ,മെഡിക്കൽ ഓഫീസർ, എൻ എച്ച് എം മുഖേനെയുള്ള രണ്ടു ഡോക്ടർമാർ പത്ത് പാരാമെഡിക്കൽ ജീവനക്കാർ എന്നിങ്ങനെയാണ് ഓരോ കാർഡിയോളജി യൂണിറ്റിലുമുള്ളത്.
സന്നിധാനത്തെ സർക്കാർ ആശുപത്രിയിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക തീവ്രപരിചരണ വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനക്ഷമമാണ്. രോഗബാധിതരെ ഇരുപത് മിനിറ്റിനകം പമ്പയിലെത്തിക്കാൻ കഴിയുന്ന ഗൂർഖ ആംബുലൻസ് സംവിധാനവും ഇവിടെയുണ്ട്. നീലിമല, അപ്പാച്ചിമേട് കാർഡിയോളജി യൂണിറ്റുകൾക്ക് പുറമെ നിലയ്ക്കൽ, പമ്പ, ചരൽമേട്, സന്നിധാനം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ ആശുപത്രികൾ പ്രവർത്തിക്കുന്നു. അഞ്ചു വീതം ആംബുലൻസുകൾ പമ്പയിലും നിലയ്ക്കലിലും ലഭ്യമാണ്. ഇത് കൂടാതെ രണ്ട് എഎസ്എൽ ആംബുലൻസുകളും പമ്പയിലുണ്ട്.

മല കയറുന്നവർ ഇടയ്ക്ക് വിശ്രമിക്കണം
ശബരിമല തീർഥാടനത്തിനെത്തുന്നവർ മലകയറുമ്പോൾ ഇടയ്ക്ക് വിശ്രമിക്കുവാൻ ശ്രദ്ധിക്കണമെന്ന് ശബരിമല മെഡിക്കൽ നോഡൽ ഓഫീസർ ഡോ. സന്തോഷ് കുമാർ പറഞ്ഞു. അസ്വസ്ഥതയുണ്ടാകുന്ന രീതിയിൽ ഹൃദയമിടിപ്പ് അനുഭവപ്പെടുകയാണെങ്കിൽ വിശ്രമിച്ചശേഷംമാത്രം യാത്ര തുടരണം. ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന തീർഥാടകർ എമർജൻസി സെൻററുകളിൽ ഉടൻ വൈദ്യസഹായം തേടണം. അമിതഭാരം വഹിച്ചും അമിതമായി ഭക്ഷണം കഴിച്ചശേഷവും മലകയറുന്നത് ഒഴിവാക്കണം. രോഗങ്ങളുള്ളവർ മലയകയറുന്നതിനുമുൻപ് പമ്പാ സർക്കാർആശുപത്രിയിൽ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.

Previous Post

സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വിസി നിയമനം കോടതി ശരിവച്ചു

Next Post

കണ്ണൂര്‍ വിസി നിയമനം ചോദ്യംചെയ്ത ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളി; സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഹൈക്കോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കണ്ണൂര്‍-വിസി-നിയമനം-ചോദ്യംചെയ്ത-ഹര്‍ജി-ഫയലില്‍-സ്വീകരിക്കാതെ-തള്ളി;-സര്‍ക്കാര്‍-വാദം-അംഗീകരിച്ച്-ഹൈക്കോടതി

കണ്ണൂര്‍ വിസി നിയമനം ചോദ്യംചെയ്ത ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളി; സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.