ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഇവിടെ ജോലിയുണ്ട്. എന്നാൽ കേരളത്തിലുള്ളവർക്ക് ജോലി ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വാക്കാൽ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
അതേസമയം പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ഒരു പ്രതി കസ്റ്റഡിയിലുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഘം രക്ഷപ്പെട്ട പാഷന് പ്രോ ബൈക്കും പോലീസ് പിടിച്ചെടുത്തു. സുധീഷിനെ അക്രമിച്ച് കാല്‍വെട്ടിയെടുത്ത മുഖ്യപ്രതികളായ രാജേഷും സഹോദരി ഭര്‍ത്താവ് ശ്യാമും ഇപ്പോഴും ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. മുഴുവന്‍ പ്രതികളും പോലീസിന്റെ പിടിയിലായെന്നാണ് വിവരമെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പകരംവീട്ടാന്‍ കാത്തിരുന്നവര്‍ ഒത്തുകൂടി നടത്തിയ ആക്രമണമാണ് ശനിയാഴ്ച പോത്തന്‍കോട് കല്ലൂരില്‍ നടന്ന ദാരുണമായ കൊലപാതകം. ആക്രമണം നടത്തിയവരില്‍ പലര്‍ക്കും പല സംഭവങ്ങളിലായി കൊല്ലപ്പെട്ട സുധീഷുമായി ശത്രുതയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സുധീഷിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ അമ്മയുടെ നേര്‍ക്ക് കൊല്ലപ്പെട്ട സുധീഷ് നാടന്‍ ബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിനാണ് ഈ സംഭവം നടന്നത്. ഉണ്ണിക്ക് കൊല്ലപ്പെട്ട സുധീഷിനോടുള്ള പകയ്ക്ക് കാരണമിതാണ്.
കേസിലെ മൂന്നാം പ്രതിയായ ശ്യാംകുമാറും സുധീഷും തമ്മില്‍ കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും സുധീഷ് ശ്യാംകുമാറിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇത് ശ്യാംകുമാറിന്റെ പകയ്ക്കിടയാക്കി. സുധീഷിന്റെ ഭാര്യാസഹോദരനാണ് ശ്യാംകുമാര്‍. ശ്യാംകുമാറാണ് സുധീഷിന്റെ ഒളിത്താവളം മനസിലാക്കി ഗുണ്ടാസംഘങ്ങള്‍ക്ക് ചോര്‍ത്തികൊടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷ് (35) കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. കല്ലൂര്‍ റസിഡന്‍സ് അസോസിയേഷന് റോഡരുകില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളിലേക്ക് പെട്ടെന്നെത്താന്‍ പോലീസിനു സഹായകമായത്.