ശാസ്താംകോട്ട> മൊബൈലിൽ സംസാരിച്ച് റെയിൽ പാളത്തിലൂടെ നടക്കുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. കരിന്തോട്ടുവ പാറയിൽമുക്ക് മുളയ്ക്കലഴികത്ത് വീട്ടിൽ സുരേന്ദ്രൻപിള്ളയുടെയും രമണിയമ്മയുടെയും മകൻ സുധീഷ് കുമാർ (32)ആണ് മരിച്ചത്.
ചൊവ്വ പകൽ മാവേലിക്കരയിലായിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയായ സുധീഷ് ജോലിയുടെ ഭാഗമായാണ് മാവേലിക്കരയിലെത്തിയത്. മാവേലിക്കര ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബുധന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: മഞ്ജുഷ. മകൻ: ധ്രുവദേവ്.