അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടെന്ന കേരളത്തിന്റെ വാദം വസ്തുതാവിരുദ്ധമാണ്. മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
മേൽനോട്ട സമിതി വിഷയങ്ങളിൽ കൃത്യമായി ഇടപെടുന്നില്ല. കേരളത്തിന്റെ ആശങ്ക തമിഴ്നാട് പരിഗണിക്കുന്നില്ല. തുടങ്ങിയ പരാതികളാണ് കേരളം സുപ്രീംകോടതിയിൽ ഉന്നയിച്ചത്. കേരളത്തിന്റെ
കഴിഞ്ഞ ദിവസമാണ് കേരളം പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. രാത്രികാലങ്ങളിൽ അണക്കെട്ട് തുറന്നുവിടുന്നതു മൂലം പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറുന്നത് അടക്കമുള്ള കാര്യങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാൻ കേരള-തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അപേക്ഷയിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് ബുധനാഴ്ച കോടതി പരിഗണിക്കും.കേസ് പരിഗണിച്ച സുപ്രീംകോടതി മറുപടി നൽകാൻ തമിഴ്നാടിന് സമയം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് എം എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.