മാനന്തവാടി> വയനാട് മാനന്തവാടിയിലെ കുറുക്കന് മൂലയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാന്‍ ശ്രമം.പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണവും തെരച്ചിലിനായി കുങ്കി ആനകളെയും എത്തിച്ചു.
രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. കടുവയെ മയക്കുവെടിവയ്ക്കാന്‍ വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്
പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയും കടുവ നാട്ടിലിറങ്ങിയതോടെ ജനങ്ങള്‍ ആശങ്കയിലാണ്. പ്രദേശത്ത് സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കി. വൈദ്യുതി ബന്ധം തടസപ്പെടുത്തരുതെന്ന് കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.