കൊച്ചി> വിനീത് ശ്രീനിവാസന്, പ്രണവ് മോഹന്ലാല് ചിത്രം ‘ഹൃദയം’ത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ‘ഒണക്ക മുന്തിരി…’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ വിനീതാണ്. ദിവ്യയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടത്.ഈണം പകര്ന്നത് ഹിഷാം അബ്ദുള് വഹാബ്. രചന വിനീത് ശ്രീനിവാസ്.
ചിത്രത്തിലെ ദര്ശന എന്ന ഗാനം പ്രേക്ഷകര്ക്കിടയില് ഏറെ ഹിറ്റായിരുന്നു. കല്യാണി പ്രിയദര്ശനും ദര്ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തില് ആകെ 15 പാട്ടുകളാണുള്ളത്.അജു വര്ഗ്ഗീസ്, ജോണി ആന്റണി,അരുണ് കുര്യന്, വിജയരാഘവന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്.
മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്ടെയിന്മെന്റിന്റെ ബാനറില് വിശാഖ് സുബ്രഹ്മണ്യന് നിര്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില് നിര്വ്വഹിക്കുന്നു.
2022 ജനുവരി 21ന് ‘ഹൃദയം ‘ മെറിലാന്ഡ് സിനിമാസ് തിയറ്ററുകളിലെത്തിക്കും.















