തിരുവനന്തപുരം > ഗവർണർമാർ സർവകലാശാലാ ചാൻസലറാകേണ്ടെന്ന് ഉമ്മൻചാണ്ടി സർക്കാർ കേന്ദ്രത്തെ അറിയിച്ചതിന്റെ രേഖ പുറത്ത്. ഗവർണർമാർ ചാൻസലർ പദവിപോലുള്ള ചുമതല വഹിക്കരുതെന്ന 2015ലെ പുഞ്ചി കമീഷൻ ശുപാർശയിലാണ് അന്നത്തെ യുഡിഎഫ് സർക്കാർ ഈ നിലപാടെടുത്തത്. ‘വൈസ് ചാൻസലർപോലുള്ള തസ്തികകളിലെ നിയമനം സംബന്ധിച്ച് ചില സമയങ്ങളിൽ സർക്കാരും ഗവർണറും തമ്മിൽ ഉരസാറുണ്ട്. ഗവർണർ പദവിയെ വിമർശങ്ങളിൽനിന്ന് ഒഴിവാക്കാൻ കഴിയുമെന്നതിനാൽ ഈ ശുപാർശ അംഗീകരിക്കുന്നു’–-എന്നാണ് അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ സർക്കാരിനുവേണ്ടി കേന്ദ്രത്തെ അറിയിച്ചത്. ഇത് മറച്ചുവച്ചാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ ഇരട്ടത്താപ്പ്. സർവകലാശാല അധ്യാപന പരിചയം ഇല്ലാത്ത വ്യക്തികളെ വൈസ് ചാൻസലറാക്കിയ പാരമ്പര്യവും യുഡിഎഫിന് സ്വന്തമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റ്സ് എം എം പുഞ്ചി അധ്യക്ഷനായ കമീഷനെ വച്ചത്.
.jpg)















