കൊഹിമ
സർക്കാരിന്റെ നഷ്ടപരിഹാരം വേണ്ടെന്നുവച്ച് നാഗാലാൻഡ് മോൺ ജില്ലയിലെ ഓട്ടിങ്ങിൽ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ച ഗ്രാമീണരുടെ കുടുംബങ്ങൾ. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കാതെ നഷ്ടപരിഹാരം ആവശ്യമില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഡിസംബർ അഞ്ചിന് 18.30 ലക്ഷം രൂപ മന്ത്രി പി പൈവാങ് കൊന്യാക്കും ജില്ലാ ഡെപ്യൂട്ടി കമീഷണറും എൽപ്പിച്ചിരുന്നതായി ഓട്ടിങ് വില്ലേജ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
21–-ാം പാര കമാൻഡിൽ ഉൾപ്പെടുന്ന സൈനികർക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതുവരെയും അഫ്സ്പ പിൻവലിക്കുന്നതുവരെയും നഷ്ടപരിഹാരം സ്വീകരിക്കില്ലെന്നും പ്രസ്താവനയിലുണ്ട്.. അഞ്ചു ലക്ഷം രൂപവീതമാണ് 14 പേരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.















