ആലുവ > മാലദ്വീപ് കുടുംബ–-സാമൂഹ്യസേവന മന്ത്രിയായ അയ്സ്ഹത്ത് മുഹമ്മദ് ദീദിയുടെ ഭര്‍ത്താവ് ഇബ്രാഹിം സാഹിർ (68) ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. മാലദ്വീപിലെ വില്ലാ ഷിപ്പിങ് ട്രേഡിങ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിങ്കൾ പുലര്‍ച്ചെയാണ് മരിച്ചത്. ഖബറടക്കം പിന്നീട് ആലുവ തോട്ടുമുഖം കിഴക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.