കൊച്ചി> അന്തോഖ്യാ പാത്രിയാര്ക്കീസ് ഇഗ്നാത്യോസ് അപ്രേം രണ്ടാമനെ ഉപാധികളോടെ അംഗീകരിക്കാമെന്ന് ഓര്ത്തഡോക്സ് വിഭാഗം ഹൈക്കോടതിയില് . മൂന്ന് ഉപാധികള് മുന്നോട്ടുവെച്ച് ഓര്ത്തഡോക്സ് വിഭാഗം ഹൈക്കോടതിക്ക് കത്ത് നല്കി. ഇപ്പോഴത്തെ പാത്രിയാര്ക്കീസിനെ അംഗീകരിക്കാത്തതെന്തുകൊണ്ടാണന്ന കോടതിയുടെ ചോദ്യത്തിനാണ് കത്ത് നല്കിയത്.
മലങ്കരയുടെ കാതോലിക്ക മാത്യൂസ് തൃതീയനെ ഏക കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായി അംഗീകരിക്കണം.1934 ലെ ഭരണഘടന പാത്രീയാര്ക്കീസ് അംഗീകരിക്കുകയും പാലിക്കുകയും വേണം.സഭാ കേസില് 2017 ജൂലൈ 3 മുതലുള്ള സുപ്രീം കോടതി ഉത്തരവുകള് നിരുപാധികം അംഗീകരിക്കണം.
ഈ മൂന്നു ഉപാധികളും അംഗീകരിച്ചാല് അപ്രേം രണ്ടാമന് പാത്രിയാര്ക്കീസിനെ അംഗീകരിക്കാന് തയ്യാറാണന്ന് ഓര്ത്തഡോക്സ് വിഭാഗം കത്തില് അറിയിച്ചു. ഒടക്കാലി അടക്കമുള്ള പള്ളികളുടെ പൊലീസ് സംരക്ഷണ ഹര്ജി പരിഗണിക്കുന്ന ജസ്റ്റീസ് ദേവന് രാമചന്ദ്രന് കേസുകള് തുടര്വാദത്തിനായി മാറ്റി.