ഉത്തരത്തിലേക്ക് വരാം. കുപ്പിവെള്ളത്തിന് എക്സ്പയറി തീയതി ഉള്ളത് മൂന്ന് കാരണങ്ങൾ മൂലമാണ്. ആദ്യത്തെ കാരണം നിയമാണ്. ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പായ്ക്ക് ചെയ്തു വിപണിയിലെത്തുന്ന ഏതൊരു ഭക്ഷ്യ ഉത്പന്നത്തിനും നിർമ്മാതാവ് അതിന്റെ എക്സ്പയറി ഡെയ്റ്റ്, പോഷകമൂല്യം, ചേരുവകളുടെ പട്ടിക എന്നിവ ചേർത്തിരിക്കണം. കുപ്പിവെള്ളവും ‘പായ്ക്ക് ചെയ്ത ഭക്ഷ്യവിഭവങ്ങൾ’ എന്ന ഗണത്തിൽ പെടുന്നതിനാൽ എക്സ്പയറി ഡെയ്റ്റ് നിർബന്ധമാണ്.
രണ്ടാമത്തെ കാരണം കുപ്പിവെള്ളത്തിന് ഏകദേശം 10 രൂപ മുതലാണ് വില. ഇത്രയും കുറഞ്ഞ വിലയ്ക്ക് വെള്ളം ലഭ്യമാക്കാൻ നിർമ്മാതാക്കൾ വിലകുറഞ്ഞ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് കുപ്പി തയ്യാറാക്കുക. ഗുണനിലവാരം കുറഞ്ഞ കുപ്പിയിൽ വെള്ളം കുറേക്കാലം ഇരുന്നാൽ വെള്ളത്തിൽ ബാക്റ്റീരിയ കലരാനും അതുവഴി ദുർഗന്ധം ഉണ്ടാകാനും ഇടയുണ്ട്.
മൂന്നാമത്തെ കാരണം പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങളാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തിലോ ചൂടുള്ള താപനിലയിലോ ദീർഘനേരം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളത്തിൽ രാസപ്രവർത്തനം നടക്കാനും അത് വെള്ളത്തെ അശുദ്ധമാക്കാനും സാദ്ധ്യതയുണ്ട്. വിവിധ ഹൃദ്രോഗങ്ങൾ, സ്തനാർബുദം, പുരുഷന്മാരിലെ വന്ധ്യത, ബ്രെയിൻ ലൈനിങ് തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ബൊഫൈനൽ എ ഈ രാസപ്രവർത്തനത്തിന്റെ ഭാഗമായി വെള്ളത്തിലുണ്ടാവാം. ഇതുകൊണ്ടാണ് കുപ്പിവെള്ളത്തിനും എക്സ്പയറി ഡെയ്റ്റ് ക്രമീകരിച്ചിരിക്കുന്നത്.