മുംബൈ > ബോളിവുഡ് താരങ്ങളായ കരീനാ കപൂറിനും അമൃത അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കമുണ്ടായ മുഴുവൻ പേരോടും പരിശോധനയ്ക്ക് വിധേയരാവാൻ നിർദ്ദേശം.
ഇരുവരും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിരവധി പാർട്ടികളിലും പരിപാടികളിലും പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടന്നാണ് ഇവരുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്ന മുഴുവൻ ആളുകളോടും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിർദേശിച്ചത്.