Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരളത്തിലും ഒമിക്രോൺ, ഇനിയെന്ത്? ചെറുക്കാൻ ബൂസ്റ്റർ ഡോസ് വേണമെന്ന് വൈറോളജി വിദഗ്ധർ

by News Desk
December 13, 2021
in KERALA
0
കേരളത്തിലും-ഒമിക്രോൺ,-ഇനിയെന്ത്?-ചെറുക്കാൻ-ബൂസ്റ്റർ-ഡോസ്-വേണമെന്ന്-വൈറോളജി-വിദഗ്ധർ
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: യുകെയിൽ നിന്നെത്തിയ യാത്രക്കാരന് കൊവിഡ് 19 ഒമിക്രോൺ സ്ഥിരീകരിച്ചതിനു പിന്നാലെ ജാഗ്രതയിൽ സംസ്ഥാനം. ഇയാൾക്കൊപ്പമുണ്ടായിരുന്ന യാത്രക്കാരെ നിരീക്ഷണത്തിലാക്കിയും ചികിത്സ ഉറപ്പാക്കിയും കൊവിഡിൻ്റെ പുതിയ വകഭേദത്തെ പിടിച്ചു കെട്ടാനാണ് സസ്ഥാന ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ അടുത്ത സീറ്റുകളിൽ ഇരുന്നവരെ എല്ലാം എട്ടാം ദിവസമായ ഇന്ന് കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.

ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദത്തിന് കൂടുതൽ പകര്‍ച്ചാശേഷിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വാക്സിനെ പ്രതിരോധിക്കാൻ പുതിയ വകഭേദത്തിന് കൂടുതൽ കഴിവുണ്ടാകാമെന്നും ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. അതേസമയം, ഒമിക്രോണിൻ്റെ രോഗലക്ഷണങ്ങള്‍ കുറവായിരിക്കുമെന്നാണ് ഇതുവരെയുള്ള വിവരം. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം ഇതിനോടകം 63 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

Also Read:

ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ ബൂസ്റ്റര്‍ ഡോസടക്കം വിതരണം ചെയ്യാൻ തയ്യാറാകണമെന്നാണ് രാജ്യത്തെ മുതിര്‍ന്ന വൈറോളജി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാരിൻ്റെ സത്വര നടപടിയുണ്ടാകണമെന്നും രോഗം ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള വിഭാഗത്തിന് ഉടൻ വാക്സിൻ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്സിനെടുത്താലും ആറു മാസത്തിനകം ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറയുമെന്നും ഒരു അധിക ഡോസ് കൊടുക്കുന്നതിന് ശങ്കിക്കേണ്ടതില്ലെന്നുമാണ് വെല്ലൂരിലെ വൈറോളജി വിദഗ്ധനായ ഡോ. ടി ജേക്കബ് ജോൺ പറയുന്നത്. ബൂസ്റ്റര്‍ ഡോസ് നല്‍കിയാൽ ശരീരത്തിലെ രോഗപ്രതിരോധശേഷി ഗണ്യമായി വര്‍ധിക്കുമെന്ന് ഇൻസാകോഗിൻ്റെ മുൻ തലവൻഡോ. ഷാഹിദ് ജമീലും ചൂണ്ടിക്കാട്ടി. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ആദ്യം ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read:

അതേസമയം, ഒമിക്രോൺ വകഭേദത്തെ ഫലപ്രദമായി ചെറുക്കാൻ ബൂസ്റ്റർ ഡോസ് വാക്സിൻ വേണ്ടി വന്നേക്കുമെന്നാണ് യുഎസിലെ പകർച്ചവ്യാധി വിദഗ്ധനായ ആന്തണി ഫൗച്ചി അടക്കമുള്ളവര്‍ അഭിപ്രായപ്പടുന്നത്. രണ്ട് ഡോസ് വാക്സിനു പുറമെ ഒരു ഡോസ് ബൂസ്റ്റര്‍ ഡോസ് വാക്സിൻ കൂടി നല്‍കിയാൽ കൊവിഡിനെതിരെ മികച്ച സുരക്ഷ ലഭിക്കുമെന്ന് അദ്ദേഹം ഒരു വാര്‍ത്താ ചാനലിനോടു പ്രതികരിച്ചു. അതേസമയം, യുഎസ് സര്‍ക്കാര്‍ ഇത് ഔദ്യോഗിക തീരുമാനമായി കൈക്കൊണ്ടിട്ടില്ല. രണ്ട് ഡോസ് ഫൈസര്‍ അല്ലെങ്കിൽ മോഡണ വാക്സിൻ, ഒരു ഡോസ് ജോൺസൺ ആൻ്റ് ജോൺസൺ വാക്സിൻ ഇവയിലേതെങ്കിലും ഒന്ന് സ്വീകരിച്ചവരെ പൂര്‍ണ ഡോസ് വാക്സിൻ സ്വീകരിച്ചവരായാണ് യുഎസ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. കൊവിഡിനെതിരെ ഈ വാക്സിനേഷൻ ആവശ്യത്തിനു പ്രതിരോധശേഷി നല്‍കുന്നുണ്ടെങ്കിലും ബൂസ്റ്റര്‍ ഡോസ് വാക്സിൻ നല്‍കുന്നത് മികച്ച പ്രതിരോധശേഷി ലഭിക്കാൻ സഹായിക്കുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് ഫൗച്ചി പ്രതികരിച്ചു.

ഒമിക്രോൺ വകഭേദം വാക്സിനെ മറികടക്കുമോ എന്ന ആശങ്ക മൂലം സമ്പന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസിനായി വാക്സിൻ വാങ്ങിക്കൂട്ടുകയാണ്. 16 – 17 വയസു വരെ പ്രായമുള്ളവര്‍ക്ക് യുഎസും 30 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്ക് യുകെയും ഇതിനോടകം ഫൈസര്‍ വാക്സിൻ്റെ ബൂസ്റ്റര്‍ ‍ഡോസിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

Previous Post

യുഡിഎഫിന്റെ വിസി ഇപ്പോൾ ബിജെപി വൈസ് പ്രസിഡന്റ്‌

Next Post

യൂത്ത്കോൺഗ്രസുകാർക്ക് തീവ്രവാദബന്ധം ആരോപിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്; പോലീസ് നടപടി ഗൂഢ ലക്ഷ്യത്തോടെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
യൂത്ത്കോൺഗ്രസുകാർക്ക്-തീവ്രവാദബന്ധം-ആരോപിച്ച്-റിമാന്‍ഡ്-റിപ്പോര്‍ട്ട്;-പോലീസ്-നടപടി-ഗൂഢ-ലക്ഷ്യത്തോടെ

യൂത്ത്കോൺഗ്രസുകാർക്ക് തീവ്രവാദബന്ധം ആരോപിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്; പോലീസ് നടപടി ഗൂഢ ലക്ഷ്യത്തോടെ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.