മലപ്പുറം
പ്രൈം വോളിബോളുമായി ബന്ധമില്ലെന്ന് വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്ഐ) വ്യക്തമാക്കി. കളിക്കാർ സ്വന്തം ‘റിസ്കി’ൽ കളിക്കണം. ഫെഡറേഷൻ വോളിബോൾ ലീഗ് സംഘടിപ്പിക്കും.
ബേസ് ലൈൻ വെൻച്വേഴ്സാണ് പ്രൈം വോളി ഒരുക്കുന്നത്. 2019ൽ വിഎഫ്ഐയും ബേസ് ലൈനും ചേർന്ന് പ്രോ വോളി എന്ന പേരിൽ പ്രൊഫഷണൽ വോളി ലീഗ് സംഘടിപ്പിച്ചിരുന്നു. ലീഗ് കഴിഞ്ഞപ്പോൾ ഇരുകൂട്ടരും പിരിഞ്ഞു. ഇതോടെയാണ് പുതിയ വോളി ലീഗിന് വഴിതുറന്നത്. ടീം ഉടമകളും ബേസ് ലൈനും നേരിട്ട് കരാർ ഒപ്പിട്ടു.
ലീഗിന് ഫെഡറേഷന്റെ അനുമതിയില്ലെന്ന് വിഎഫ്ഐ സർക്കുലർ ഇറക്കി. കളിക്കാർക്ക് ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നാണ് പ്രൈം വോളി അധികൃതരുടെ നിലപാട്.