അബുദാബി
ഫോർമുല വൺ കാറോട്ടത്തിൽ റെഡ്ബുൾ ഡ്രൈവർ മാക്സ് വെസ്തപ്പൻ ലോക ജേതാവായി. നിർണായകമായ അബുദാബി ഗ്രാൻ പ്രിയിൽ അവസാനലാപ്പിൽ മെഴ്സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൽടണെ പിന്തള്ളിയാണ് നാടകീയമായി കിരീടം അണിഞ്ഞത്. ഡച്ചുകാരന്റെ ആദ്യ കിരീടനേട്ടമാണിത്.
ഇരുപത്തൊന്ന് ഗ്രാൻ പ്രികൾ പൂർത്തിയായപ്പോൾ വെസ്തപ്പനും ഹാമിൽടണും 369.5 പോയിന്റ് വീതമായിരുന്നു. ഏഴു കിരീടവുമായി വിഖ്യാത താരം മൈക്കൽ ഷൂമാക്കറിനൊപ്പമുണ്ടായിരുന്ന ഹാമിൽടൺ എട്ടു കിരീടവുമായി മുന്നേറുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അവസാന ലാപ്പിൽ ഇരുപത്തിനാലുകാരനായ വെസ്തപ്പൻ നടത്തിയ കുതിപ്പ് നിർണായകമായി. വെസ്തപ്പന് 394.5 പോയിന്റ് ലഭിച്ചു. ഹാമിൽടണ് 388.5.