കാബൂള്‍
അഫ്ഗാന് ജനതയ്ക്കായി ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് താലിബാന്. ആദ്യ ലോഡ് മരുന്ന് രാജ്യത്ത് എത്തിയതിനു പിന്നാലെയാണ് താലിബാന് സര്‍ക്കാര്‍ നന്ദി അറിയിച്ച് പ്രസ്താവനയിറക്കിയത്. ഇന്ത്യ-–-അഫ്ഗാനിസ്ഥാൻ ബന്ധം ശക്തമായി തുടരുമെന്നും ഇന്ത്യ മേഖലയിലെ കരുത്തരായ രാജ്യങ്ങളില്‍ ഒന്നാണെന്നും പ്രസ്താവനയില്‍ താലിബാന് പറഞ്ഞു.
ഇന്ത്യയുടെ മാനുഷികസഹായം ദരിദ്രരായ അഫ്ഗാന് പൗരന്മാര്ക്ക് സഹായമാകുമെന്ന് ഇന്ത്യയിലെ അഫ്ഗാൻ അംബാസഡറായ ഫരീദ് മാമുന്ദ്സേ പറഞ്ഞു. ശനി രാത്രിയാണ് 1.6 മെട്രിക് ടൺ മരുന്ന് ഇന്ത്യ പ്രത്യേക വിമാനത്തില്‍ അഫ്ഗാനിലേക്ക് അയച്ചത്.