മഥുര
മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ കൃഷ്ണവിഗ്രഹം സ്ഥാപിക്കണമെന്ന് മുദ്രാവാക്യം വിളിച്ച തീവ്ര ഹിന്ദുത്വ സംഘങ്ങൾക്കെതിരെ ഉത്തർപ്രദേശ് സർക്കാർ നടപടിയെടുക്കണമെന്ന് അഖില ഭാരതീയ തീർഥ് പുരോഹിത് മഹാസഭ ആവശ്യപ്പെട്ടു. പുതിയ പ്രചാരണങ്ങൾ ഇളക്കിവിടുന്നവർക്കെതിരെ കർശന നടപടിയെടുക്കണം.
തീവ്ര ഹിന്ദുത്വ സംഘടനകൾ ബിജെപി അജൻഡയാണ് നടപ്പാക്കുന്നത്. ഇതിൽ സർക്കാർ നിലപാട് സംശയാസ്പദമാണെന്നും മഹാസഭ ദേശീയ പ്രസിഡന്റ് മഹേഷ് പഥക് പറഞ്ഞു. യുപി ഉപ മുഖ്യമന്ത്രി കേശവള പ്രസാദ് മൗര്യ അടുത്തിടെ മഥുരയിൽ പുതിയ ക്ഷേത്രം നിർമിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.