ലണ്ടന്‍
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ബ്രിട്ടനില്‍ ഒമിക്രോണ്‍ തരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ഏപ്രിലോടെ രാജ്യത്ത് 25,000 മുതല്‍ 75,000വരെ ആളുകൾ മരിക്കാനിടയുണ്ടെന്നും ലണ്ടൻ സ്കൂൾ ഓഫ് ഹൈജിൻ ആൻഡ് ട്രോപിക്കൽ മെഡിസിനിലെ (എൽഎസ്എച്ച്ടിഎം) ഗവേഷകർ പറയുന്നു. ബോറിസ് ജോണ്സണ് സർക്കാരിന്റെ ശാസ്ത്ര ഉപദേശക സംഘത്തിന്റെ ഭാഗമാണ് എൽഎസ്എച്ച്ടിഎം.
ഇതുവരെ അറുന്നൂറ്റമ്പതിലധികം ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. കൊറോണയുടെ ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ ഒമിക്രോൺ വ്യാപിക്കുമെന്നാണ് എൽഎസ്എച്ച്ടിഎം വ്യക്തമാക്കുന്നത്. ചിലരിൽ വാക്സിനുകൾ ഫലപ്രാപ്തി കാണിക്കുന്നില്ല. ക്രിസ്മസും പുതുവത്സരവും പിന്നിടുന്നതോടെ പ്രതിദിനം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം 2400 ആയി ഉയരുമെന്നും ഗവേഷകര്‍ പറഞ്ഞു.