അമ്പലപ്പുഴ> വിഭാഗീയത രൂക്ഷമായ ബിജെപിയിൽ നിന്ന് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജിവച്ചു. കർഷക മോർച്ച ജില്ലാ സെക്രട്ടറി, ബിജെപി അമ്പലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്ന കരുമാടി ഗോപകുമാറാണ് രാജിവച്ചത്.
നേതാക്കളുടെ അനധികൃത സാമ്പത്തിക ഇടപാടിലും തട്ടിപ്പിലും പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് നേതാക്കൾ അടിച്ചുമാറ്റിയെന്നും ഈ തുകകൊണ്ടാണ് അനധികൃത പണമിടപാടെന്നും ജില്ലാ നേതൃത്വം ഈ വിഭാഗത്തിനൊപ്പമാണെന്നും ആരോപണമുണ്ട്. മൂന്ന് മാസം മുമ്പ് മറ്റൊരു നേതാവും ബിജെപി ബന്ധം ഉപേക്ഷിച്ചിരുന്നു.