പച്ചക്കറിയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. തക്കാളി, വെള്ളരി, മുരിങ്ങ, പയർ, ബീൻസ് അടക്കമുള്ളവയ്ക്ക് കിലോയ്ക്ക് നൂറ് രൂപയ്ക്കു മുകളിലാണ് വില. സപ്ലൈകോ സാധനങ്ങൾക്ക് വില കൂട്ടി കൊള്ള നടത്തുകയാണ്. സംഭവം വിവാദമായപ്പോൾ നേരിയ ഇളവ് പ്രഖ്യാപിച്ച് ഭക്ഷ്യമന്ത്രി തടിതപ്പി. ബസ്-വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമം നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു.
അതേസമയം നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോയുടെ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സീതീശൻ പറഞ്ഞു. ഈ മാസം ഒന്നിന് വില പുതുക്കി നിശ്ചയിച്ച അരി ഉള്‍പ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചത്. പൊതുവിപണിയിലുണ്ടായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും കൊള്ളയടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ധനവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന ന്യായമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല.
മഹാമാരിയും പ്രളയവും പ്രകൃതി ദുരന്തങ്ങളും സാമ്പത്തികമായും മാനസികമായും തകര്‍ത്തൊരു ജനതയെയാണ് സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ തുടര്‍ച്ചയായി ചൂഷണം ചെയ്യുന്നത്. അധികമായി ലഭിക്കുന്ന ഇന്ധന നികുതി വേണ്ടെന്നുവച്ചാല്‍ തന്നെ പൊതുവിപണിയിലെ വിലക്കയറ്റം ഒരുപരിധി വരെ പിടിച്ചു നിര്‍ത്താമായിരുന്നു- സതീശൻ വ്യക്തമാക്കി.