ഇടുക്കി: ഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതിൽ പ്രദേശവാസികൾക്കെതിരേവിവാദ പ്രസ്താവന നടത്തി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പുഞ്ചോല എംഎൽഎയുമായ എം.എം. മണി.
ഇടമലക്കുടിയിൽ തോറ്റു. ഇടമലക്കുടിയെ ഇടമലക്കുടിയാക്കി മാറ്റിയത് നമ്മളാണ്. അവിടെ ഇപ്പോ വന്നിരിക്കുകയാണ്..കൈപ്പത്തിയല്ല ബിജെപി. ചരിത്രബോധമില്ലാത്ത വിഡ്ഢികൾ. എത്ര കോടി രൂപ മുടക്കിയാണ് കറണ്ട് കൊണ്ടുകൊടുത്തതെന്ന് അറിയാമോ… ഇനി അവര് വന്നങ്ങ് നന്നാക്കട്ടെ, മണി പറഞ്ഞു.
ഇടമലക്കുടി ഒമ്പതാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർഥി ജയിച്ചത്. ഒരു വോട്ടിനാണ് സിപിഎം സ്ഥാനാർഥി പരാജയപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ മൂന്നാർ ഏരിയാ സമ്മേളനത്തിലാണ് മണി ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
ഇതിനെതിരെ ബിജെപി രംഗത്തെത്തി. മണി കേരളത്തിലെ പൊതുസമൂഹത്തോടും ആദിവാസികളോടും മാപ്പ് പറയാൻ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Content Highlights:Edamalakkudy-by election-bjp won-mm manis controversial statement