ന്യൂഡല്‍ഹി > ഹിന്ദുത്വ വര്‍ഗീയതയോട് മൃതുസമീപനവുമായി വീണ്ടും കോണ്‍ഗ്രസ്.
ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസിന്റെ മെഗാറാലിയിലാണ് രാഹുലിന്റെ പരാമര്‍ശം. ഹിന്ദുത്വവാദികള്‍ 2014 മുതല്‍ അധികാരം കൈയ്യാളുകയാണ്. അവരെ പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്- രാഹുല്‍ പറഞ്ഞു.
”ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല.മഹാത്മാ ഗാന്ധി ഹിന്ദുവും ഗോഡ്സേ ഹിന്ദുത്വ വാദിയുമാണ്. ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി.മഹാത്മഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു.
എന്നാല്‍ ഹിന്ദുത്വവാദിയായ ഗോഡ്സേ ഗാന്ധിജിയുടെ ശിരസില്‍ മൂന്നു വെടിയുണ്ടകള്‍ പായിച്ചു”- രാഹുല്‍ പറഞ്ഞു.