റിയാദ് > സുന്നി മുസ്ലിം സംഘടനയായ തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു. സംഘടനയെ സംബന്ധിച്ച് അടുത്ത വെള്ളിയാഴ്ച പ്രസംഗത്തില്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കാന് പള്ളികള്‍ക്ക് നിര്‍ദേശം നല്കി.
സംഘടനയ്ക്ക് സൗദി നിരോധനം ഏര്‍പ്പെടുത്തിയ കാര്യവും ഈ സംഘടകളിൽ പ്രവർത്തിക്കുന്നതും ഇവരുമായി ബന്ധം സ്ഥാപിക്കുന്നതും നിയമവിരുദ്ധമാണെന്നും പ്രഭാഷണങ്ങളിൽ ഊന്നിപ്പറയണമെന്നും നിര്‍ദേശിച്ചു.
1926ൽ ഇന്ത്യയിൽ സ്ഥാപിതമായ തബ്ലീഗ് ജമാഅത്തിന് ലോകമെമ്പാടുമായി നാലുകോടിയോളം അംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.