കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എംവി ജയരാജനെ തെഞ്ഞെടുത്തു. മാടായി എരിപുരത്ത് നടക്കുന്ന ജില്ലാ സമ്മേളനമാണ് സെക്രട്ടറിയായി എംവി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തത്. സമ്മേളനം ഇന്ന് സമാപിക്കും.
പഴയങ്ങാടിയിൽ വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും.
Updating…