ഭാഷാ സമര പോരാട്ടത്തിൽ ആറായിരം പേർക്കെതിരെയായിരുന്നു കേസ്. നായനാരുടെ പോലീസിന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്നും കെപിഎ മജീദ് പറഞ്ഞു.
Also Read :
“ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്. പിന്തിരിഞ്ഞോടിയിട്ടില്ല. അന്ന് ആറായിരം പേർക്കെതിരെയായിരുന്നു കേസ്. നായനാരുടെ പോലീസിന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണ്. മുസ്‌ലിംലീഗ് ഒരു പോർമുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. വിഷയം മാറ്റേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. പിണറായിക്ക് മുട്ട് മടക്കേണ്ടി വരും. പിന്തിരിഞ്ഞോടേണ്ടി വരും.” കെപിഎ മജീജ് പറഞ്ഞു.
Also Read :
കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്കെതിരെ കഴിഞ്ഞദിവസമാണ് പോലീസ് കേസെടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനുമതിയില്ലാതെ ജാഥ നടത്തിയതിനാണ് കേസ്. വെള്ളയിൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പുറമെ ഗതാഗത തടസ്സം സൃഷ്ടിക്കലിനും കേസ് ചുമത്തിയിട്ടുണ്ട്. റാലിയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിരുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘിച്ച് അനുമതിയില്ലാതെ പരിപാടി നടത്തിയതിനാണ് കേസെന്നുമാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കെപിഎ മജീദിന്‍റെ പ്രതികരണം.