മട്ടന്നൂര്‍> ചെങ്കല്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.45 ന് ഇരിട്ടി റോഡിലായിരുന്നു അപകടം. ഡ്രൈവര്‍ ഇരിട്ടി വിളമന കുന്നോംച്ചാല് പുന്നത്താനത്ത് വീട്ടില്‍ അജി എന്ന പി വി അരുണ്‍ വിജയന് (38), ലോഡിങ് തൊഴിലാളി വിളമന അമ്പലത്തട്ടിലെ ഞാലിയംമാക്കല് എന്‍ എം രവീന്ദ്രന് (53) എന്നിവരാണ് മരിച്ചത്.
ഇരിട്ടി കുന്നോത്ത് നിന്നും ചെങ്കല്ലുമായി വടകരയിലേക്ക് പോകുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ലാറി ഹാപ്പി വെഡ്ഡിങ് വസ്ത്രാലയത്തിന്റെ മുന്‍വശത്തെ ഭിത്തിയിലിടിച്ച് പാര്‍ക്കിങ് ഏരിയയിലേക്കുള്ള റോഡില്‍ മറിയുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗം റോഡില്‍ കുത്തി വീണ് സമീപത്തെ കെട്ടിടത്തിന്റെ ചുമരില്‍ തട്ടി നില്‍ക്കുകയായിരുന്നു.
ക്യാബിനിലേക്ക് ചെങ്കല്ല് വീണ് ഇരുവരും ലോറിക്കുള്ളില്‍ കുടുങ്ങി. അഗ്നിശമന സേന അര മണിക്കൂര്‍ പരിശ്രമിച്ച് ക്യാബിന് മുറിച്ചുനീക്കിയാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മട്ടന്നൂര്‍ പൊലീസ് ഇക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കേണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ശുപത്രിയിലേക്ക് മാറ്റി.