തിരുവനന്തപുരം:മന്ത്രി മുഹമ്മദ് റിയാസുമായുള്ള മുഖ്യമന്ത്രിയുടെ മകൾ വീണയുടെ വിവാഹത്തെ ആക്ഷേപിച്ച മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായിക്കെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. അബ്ദുറഹ്മാന്റെ പരാമർശം മുഖ്യമന്ത്രിയുടെ മകളുടെ ആത്മാഭിമാനത്തെ മാത്രമല്ല സ്ത്രീത്വത്തെ തന്നെ അവഹേളിക്കുന്നതാണ്. അച്ഛൻ എന്ന നിലയിൽ മാത്രമല്ല, മുഴുവൻ സ്ത്രീകളുടേയും അഭിമാനം സംരക്ഷിക്കാൻ ബാധ്യതയുള്ള ഭരണാധികാരിയെന്ന നിലയിലും മൗനം പാലിക്കാൻ മുഖ്യമന്ത്രിക്ക് സാധ്യമല്ലെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
ഈ നാടിന് വേണ്ടത് ശരിഅത്ത് നിയമമല്ല ഇന്ത്യൻ പീനൽ കോഡാണെന്ന് കരുതുന്നുണ്ടെങ്കിൽ അടിയന്തിരമായി ലീഗ് നേതാവിനെ കയ്യാമം വെക്കണം. മുഖ്യമന്ത്രി എന്ന നിലയിൽ അത് സാധ്യമല്ലെങ്കിൽപരാതി എഴുതി നൽകാൻ വീണയെ അനുവദിക്കണം. ഇല്ലെങ്കിൽ അധികാരത്തിന് വേണ്ടി നട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി ചരിത്രം മുഖ്യമന്ത്രിയെ വിലയിരുത്തുമെന്നും സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
content highlights:sandeep vachaspati facebook post, league leader controversial statement