തൃശൂര്‍> ഊട്ടി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ധീരപുത്രന് എ പ്രദീപിന് ഇന്ന് വിട. ഇന്ത്യയുടെ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റെ മൃതദേഹം പൂര്‍ണ സൈനിക ബുഹമതികളോടെ ശനിയാഴ്ച പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
മൃതദേഹം ശനിയാഴ്ച ഉച്ചയോടെ ഡല്‍ഹിയില്‍ നിന്നും കോയമ്പത്തൂര്‍ സുളൂര്‍ വ്യോമസേനാ ആസ്ഥാനത്ത് എത്തിച്ചു.തുടര്‍ന്ന്
ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് പുറപ്പെട്ടു. അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം പുഷ്പാലംകൃതമായ വാഹനത്തില്‍ നിരവധി സേനാംഗങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെടെയാണ് റോഡ് മാര്‍ഗം തൃശൂരിലേക്ക് പുറപ്പെട്ടത് .ഉച്ചയോടെ കേരള അതിര്‍ത്തിയായ വാളയാറില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്, കെ രാജന്, കെ കൃഷ്ണന്‍കുട്ടി, ആര് ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും.
പകല്‍ രണ്ടോടെ പ്രദീപ് പഠിച്ചുവളര്‍ന്ന പുത്തൂര്‍ ഗവ. ഹൈസ്കൂള്‍ മുറ്റത്തൊരുക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ജന്മനാടായ പൊന്നൂക്കരയിലെ വീട്ടിലേക്ക് തിരിക്കും.