ന്യൂഡൽഹി
ഹരിയാനയിലെ റോഹ്തക്കിൽ മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ച് സംഘപരിവാറുകാർ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി. പ്രാർഥന നടന്നുകൊണ്ടിരിക്കെയായിരുന്നു അക്രമം. പൊലീസ് എത്തി തടഞ്ഞതിനാൽ വന്‍ സംഘർഷം ഒഴിവായി. വ്യാഴാഴ്ച ഇന്ദിരാ കോളനിയിലെ പള്ളിയിലാണ് സംഭവം. ആറു വർഷമായി പള്ളിയിൽ പ്രാർഥന നടക്കുന്നതായും നിർബന്ധിത മതപരിവർത്തനത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും റോഹ്തക് ഡെപ്യൂട്ടി കമീഷണര്‍ മനോജ് കുമാര്‍ പറഞ്ഞു.ആരെയും പള്ളിയിലേക്ക് വരാൻ നിർബന്ധിച്ചിട്ടില്ലെന്ന്പള്ളിയിലെ പാസ്റ്റർ പറഞ്ഞു.
‘നിർബന്ധിത മതപരിവർത്തനം’ തടയാനെന്ന പേരില്‍ നിയമം നടപ്പാക്കാനൊരുങ്ങുന്ന ഹരിയാനയിൽ അതിനുവേണ്ട അരങ്ങൊരുക്കാനാണ് അക്രമങ്ങളെന്നു കരുതുന്നു.