കൊച്ചി> ഏഷ്യയിലെയും പസിഫിക് മേഖലയിലെയും തെരഞ്ഞെടുക്കപ്പെട്ട മേയര്‍മാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും യുഎന്‍ നല്കുന്ന ഫെലോഷിപ്പിന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍ അര്‍ഹനായി. യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമീഷന് ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസിഫിക്, യുഎന്‍ -ഹാബിറ്റാറ്റ്, യുഎന്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി അഡ്വാന്‍സ്ഡ് സ്റ്റഡി ഓഫ് സസ്റ്റൈനബിലിറ്റി, ദി അസോസിയേഷന് ഓഫ് പസിഫിക് റിം യൂണിവേഴ്സിറ്റീസ്, യുണൈറ്റഡ് സിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവ. ഏഷ്യ- പസിഫിക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് സ്ട്രാറ്റജീസ് എന്നിവ ചേര്‍ന്നാണ് ഫെലോഷിപ് നല്‍കുന്നത്.
ഇതിന്റെ ഭാഗമായി ഏഷ്യ പസിഫിക് മേയേഴ്സ് അക്കാദമി പരിശീലനം നല്‍കും. നഗരാസൂത്രണം, രൂപകല്‍പ്പന, സുസ്ഥിര നഗരവികസനം, വികസനകാര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവയില്‍ കഴിവ് വികസിപ്പിക്കാനും നേതാക്കളുടെ ശൃംഖല വളര്‍ത്തിയെടുക്കാനും സ്വയം പഠനം സുഗമമാക്കാനുമാണ് അക്കാദമി ഫെലോഷിപ്പിലൂടെ ശ്രമിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് പരിശീലനം.