സന്നിധാനത്ത് രാത്രി തങ്ങുന്നതിനായി 500 മുറികൾ ഒരുക്കി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മുറികളിലെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പമ്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറന്ന് നൽകും. ഇതിനൊപ്പം നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അതേസമയം, പമ്പയിൽ ഇറങ്ങുന്ന കാര്യത്തിൽ അതത് ദിവസങ്ങളിലെ ജലനിരപ്പ് കൂടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാം. ശബരിമലയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇളവുകൾ നൽകിയാൽ വരുമാനത്തിൽ വർധനയുണ്ടാകുമെന്നും ദേവസ്വം ബോർഡ് സർക്കാരിനെ അറിയിച്ചിരുന്നു.
നിലവിൽ പ്രതിദിനം പരമാവധി 45,000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതിയുള്ളൂ. ഭക്തരുടെ എണ്ണത്തിൽ വർധനയുള്ള സാഹചര്യത്തിൽ ദർശനത്തിന് കൂടുതൽ പേർക്ക് അനുമതി നൽകണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആവശ്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ അടുത്തയാഴ്ച തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ സംസ്ഥാന സർക്കാർ ഉറപ്പാക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ തീര്‍ത്ഥാടകരെത്തുന്ന കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും ആരോഗ്യ സേവനങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്.
പുലമായ ആംബുലന്‍സ് നെറ്റുവര്ക്കും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും സജ്ജമാണ്. 15 ബിഎല്‍എസ് ആംബുലന്‍സ്, ഒരു എ.എല്‍.എസ്. ആംബുലന്‍സ്, 2 മിനി ബസ് എന്നിവ അടിയന്തര ആവശ്യങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എരുമേലി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, റാന്നി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം ഇടത്താവളം, അടൂര്‍ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം, കുമളി പ്രാഥമികാരോഗ്യ കേന്ദ്രം, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, പത്തനംതിട്ട ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.