Also Read :
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ് ഇത് പറയാനുള്ള തന്റേടം വെണമെന്നും അയാള്‍ യോഗത്തിൽ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് സിപിഎം ഇറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സ്വവര്‍ഗരതിക്ക് നിയമപ്രാധാന്യം നൽകണമെന്ന് പറയുന്നു. അതിന് പുറമെ, ഭാര്യക്കും ഭര്‍ത്താവിനും ഉഭയകക്ഷി സമ്മത പ്രകാരം ആരുമായി വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാമെന്നത് കോടതി നിരീക്ഷണം നടത്തിയപ്പോള്‍ സര്‍വാത്മന ആരാധനാപൂര്‍വ്വം അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ കമ്മിറ്റിയായിരുന്നുവെന്നും അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. എന്താണ് ആ പ്രസ്താനത്തിന്റെ ധാര്‍മ്മികതയെന്ന് ചിന്തിക്കണമെന്നും കോഴിക്കോട് ബീച്ചിൽ നടത്തിയ യോഗത്തിൽ പറഞ്ഞു.
Also Read :
ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും കല്ലായി പറഞ്ഞു.
‘മുന്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിഹിറാണ്. അത് പറയാന്‍ തന്റേടം വേണം. സി എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം,’ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു.
Also Read :
കഴിഞ്ഞ നവംബര്‍ ഒമ്പതിനാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാൻ തീരുമാനിച്ചത്. നേരത്തെ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‍സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. പള്ളികളിൽ നിന്നും പ്രതിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്നും സമസ്ത പിൻമാറിയത് ലീഗിന് ആഘാതമായിരുന്നു. അതിന് പിന്നാലെയാണ് വര്‍ഗീയ പരാമര്‍ശങ്ങളുമായി യോഗം സംഘടിപ്പിച്ചത്.